o ഗുരുദേവ പ്രതിമക്ക് നാടെങ്ങും ഉജ്വല വരവേൽപ്പ്
Latest News


 

ഗുരുദേവ പ്രതിമക്ക് നാടെങ്ങും ഉജ്വല വരവേൽപ്പ്

 ഗുരുദേവ പ്രതിമക്ക് നാടെങ്ങും ഉജ്വല വരവേൽപ്പ്



ന്യൂമാഹി : എടന്നൂർശ്രീ നാരായണമഠത്തിൽ ആഗസ്ത‌് 18 ന് നടക്കുന്ന ഗുരുദേവ പ്രതിമാ പ്രതിഷ്ഠ കർമ്മത്തിൻ്റെ മുന്നോടിയായി ജഗന്നാഥക്ഷേത്രത്തിൽ നിന്നും ഗുരുദേവ പ്രതിമ വൻഘോഷയാത്രയായി ഏടന്നൂർ ശ്രീ നാരായണ മഠത്തിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് 3.30 ന് ഗുരുദേവ പ്രാർത്ഥന ഗീതങ്ങളോടെ, പുഷ്‌പാലംകൃതമായ രഥത്തിൽ നിരവധിവാഹനങ്ങളുടെഅകമ്പടിയോടെയാണ് പ്രശസ്ത ശിൽപ്പി ബെന്നി ആർ പണിക്കർ നിർമ്മിച്ച വെങ്കല പ്രതിമ മഠത്തിലേക്ക് പുറപ്പെട്ടത് സ്വാമി പ്രേമാനന്ദ ശ്രീവഗിരി ) പ്രതിമയെ അനുഗമിച്ചു ടെമ്പിൾ ഗേറ്റ്, മാടപ്പീടിക, പാറാൽ ആച്ചുകുളങ്ങര, പുന്നോൽ, മാക്കൂട്ടം ഈയ്യത്തുംകാട്, അഴീക്കൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഭക്താദരവോടെ വരവേൽപ്പ് ലഭിച്ചു.


ഘോഷയാത്രക്ക് ശ്രീ ജ്ഞാനോദയ യോഗം ഡയറക്ടർ സി. പി. സുധീർ, എംപ്രശാന്തൻ, കെ. പ്രീജ നേതൃത്വം നൽകി.


18 ന് കാലത്ത് 7 മണിക്ക് മഠത്തിൽ .സമൂഹപ്രാർത്ഥന നടക്കും 8 മണിക്കും 9 നുമിടയിൽ ശിവഗിരി മഠത്തിലെ ശ്രീമദ് അസംഗാനന്ദ സ്വാമികൾ ഗുരുദേവ പ്രതിമപ്രതിഷ്ഠാകർമ്മം നിർവ്വഹിക്കും 10 മണിക്ക് നടക്കുന്ന സാംസ്ക്കാരികസമ്മേളനംശ്രീജ്ഞാനോദയയോഗംപ്രസിഡന അഡ്വ കെ സത്യൻ്റെ അദ്ധ്യക്ഷത്രയിൽ കാരായി രാജൻ എം എൽ എ ഉദ്ഘാടനം. സ്വാമി അസംഗാനന്ദ പ്രഭാഷണം നടത്തും എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി  സന്തോഷ്  വിശിഷ്‌ടാതിഥിയായിരിക്കും ഗുരുദേവ പ്രതിമ മഠത്തിന് സമർപ്പിച്ച അരയാക്കണ്ടി കുഞ്ഞിരാമനെ അസംഗാനന്ദഗിരി സ്വാമികൾ ആദരിക്കും. മുരിക്കോളിരവീന്ദ്രൻ,സുനിൽകുമാർ മാസ്റ്റർ സംസാരിക്കും തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനവുമുണ്ടാകും

Post a Comment

Previous Post Next Post