o കല്ലാപ്പള്ളി മഖാം ഉറൂസ് - സ്വാഗത സംഘം രൂപീകരിച്ചു
Latest News


 

കല്ലാപ്പള്ളി മഖാം ഉറൂസ് - സ്വാഗത സംഘം രൂപീകരിച്ചു

 *കല്ലാപ്പള്ളി മഖാം ഉറൂസ് - സ്വാഗത സംഘം രൂപീകരിച്ചു.*



ന്യൂ മാഹി : ഓഗസ്റ്റ് 15 മുതൽ 20 വരെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ കല്ലാപ്പള്ളി മഖാം ഉറൂസിന്റെ ഭാഗമായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കല്ലാപ്പള്ളി മദ്രസ്സ ഹാളിൽ വെച്ച്  കമ്മറ്റി ജനറൽ സെക്രട്ടറി സഫീർ പെരിങ്ങാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് റമീസ് സഖാഫി അദ്ധ്യക്ഷത വഹിക്കുകയും, ന്യൂ മാഹി മാടോൾ പള്ളി ഖത്തീബ് സമീർ സഖാഫി യോഗം ഉൽഘാടനം ചെയ്യുകയും ചെയ്തു. ഈ വർഷം കൂടുതൽ വിപുലമായി ഉറൂസ് നടത്താൻ യോഗം തീരുമാനിച്ചു.

സ്വാഗത സംഘം ഭാരവാഹികൾക്കൊപ്പം വിവിധ സബ് കമ്മറ്റികളെയും തിരഞ്ഞെടുത്തു. 


Post a Comment

Previous Post Next Post