ബസ്സിടിച്ച് മദ്ധ്യവയസ്‌ക്കൻ മരിച്ചു
വടകര : മുക്കാളി ടൗണിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിൽ വന്ന ലിമിറ്റഡ് ബസ്സിടിച്ച് തട്ടോളിക്കരയിലെ പറങ്കിമാവുള്ള പറമ്പത്ത് ഹുസൈൻ (67) മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് അപകടം. മുസ്ലിം ലീഗ് തട്ടോളിക്കര വാർഡ് പ്രസിഡണ്ടും , തട്ടോളിക്കര സൗത്തുൽ ഇസ്ലാം കമ്മിറ്റി രക്ഷാധികാരിയും, താരാ റെസിഡൻഷ്യൽ അസോസിയേഷൻ മുൻ പ്രസിഡണ്ടുമായിരുന്നു
പിതാവ് : പരേതേ നായ മൊയ്തു ഹാജി, മാതാവ് കുഞ്ഞാമി ഹജ്ജുമ്മ
ഭാര്യ : ഹൈറു നിസ ഏറാമല
മക്കൾ : ഹുനൈസ് (സൗദി അറബ്യ) ജുനൈദ് ( വ്യാപാരി, ഓർക്കാട്ടേരി ) ഉബൈദ് (ദുബൈ )
മരുമക്കൾ: സാബിർ കായ കൊടി, റം ഷീന,മൈമൂന
സഹോദരങ്ങൾ: ജഅഫർ , നസീർ, റംല, കുഞ്ഞി ബീവി, അസ്മ, റാബി ചോമ്പാല പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് രാത്രി 9.30 ന്കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും

Post a Comment