*കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്; ഷട്ടറുകൾ തുറക്കാൻ സാധ്യത,അഴിയൂർ, ഏറാമല, എടച്ചേരി, എന്നീ പഞ്ചായത്ത്, കരിയാട് പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ മുന്നറിയിപ്പ്.*
കക്കയം: മേഖലയിൽ ശക്തമായ മഴ തുടരുകയും ഡാമിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.
കക്കയം ഡാമിന്റെ ജലനിരപ്പ് 756.64 മീറ്ററിലെത്തി. ഓറഞ്ച് അലർട്ട് പരിധിയായ 756.50 മീറ്റർ പിന്നിട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏത് സമയത്തും ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കേണ്ടി വന്നേക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അഴിയൂർ, ഏറാമല, എടച്ചേരി, എന്നീ പഞ്ചായത്തുകളും കരിയാട് പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്

Post a Comment