നഷ്ടമായത് പന്തക്കലിലെ മികച്ച സാമൂഹിക പ്രവർത്തകനെ
പന്തക്കൽ: പന്തക്കലിൽ വെള്ളിയാഴ്ച്ച അന്തരിച്ച റസാഖ് പ്രദേശത്തെ മികച്ച സാമൂഹിക പ്രവർത്തകനായിരുന്നു. കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തകനും, ദീർഘ കാലം പന്തക്കലിലെ ചുമട്ട് തൊഴിലാളിയുമായിരുന്നു. സംസാരിക്കാൻ പരിമിതിയുണ്ടായിരുന്നതിനാൽ ആംഗ്യ ഭാഷയിലൂടെയായിരുന്നു ആശയ വിനിമയം നടത്തിയത്. .
നാട്ടിലെ കല്യാണ വീടുകളിലും, മരണം നടന്ന വീടുകളിലും റസാഖിൻ്റെ സാന്നിധ്യം ഉണ്ടാവും.
രണ്ട് മാസം മുൻപെയാണ് ഹൃദയ സംബന്ധമായ അസുഖം പിടിപെട്ടത്.ചികിത്സ കഴിഞ്ഞ് വീണ്ടും നാട്ടിൽ പൊതു പ്രവർത്തനത്തിനിറങ്ങി. നബിദിനത്തിൽ മൂലക്കടവ് ജുമാ മസ്ജിദിൽ നടന്ന നബിദിന റാലി ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.വെള്ളിയാഴ്ച്ച ചതയദിനത്തിൽ മൂലക്കടവിൽ നടന്ന ശ്രീ നാരായണ ജയന്തി ആഘോഷത്തിലും പങ്കെടുത്ത് പായസം വിതരണം ചെയ്തു.ഉച്ചയ്ക്ക് പന്തക്കലിലെ വീട്ടിലേക്ക് പോയതാണ്.വീട്ടിൽ നിന്ന് അസ്വസ്ഥത അനുഭവപ്പെട്ടു. ആസ്പത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ മരണം സംഭവിച്ചു.

Post a Comment