o ഓണം പ്രമാണിച്ച് ശമ്പള വിതരണം നേരത്തെ ആക്കണം : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ
Latest News


 

ഓണം പ്രമാണിച്ച് ശമ്പള വിതരണം നേരത്തെ ആക്കണം : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ

 ഓണം പ്രമാണിച്ച് ശമ്പള വിതരണം നേരത്തെ ആക്കണം : കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ



മാഹി : ഓണം പ്രമാണിച്ച് മാഹിയിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ ആക്കണമെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ പ്രശോഭ് മാഹി റീജിണൽ അഡ്മിനിസ്‌ട്രേറ്ററോട് ആവശ്യപ്പെട്ടു. കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം 24 ആം തീയതി തന്നെ ശമ്പളവും പെൻഷനും നൽകുന്നതിനായി ഇന്ത്യ ഗവൺമെൻ്റിൻ്റെ ചെലവ് കാര്യമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതിനാൽ  ദേശീയ ഉത്സവമായ ഓണം ആഘോഷിക്കുന്നതിനായി മാഹിയിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കേരളത്തിലെപ്പോലെ തന്നെ ശമ്പള വിതരണം നേരത്തെ ആക്കണമെന്ന് മാഹി റീജിണൽ അഡ്മിനിസ്‌ട്രേറ്റർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post