*രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*
മാഹി: ശ്രീ നാരായണ കോളേജ് ഓഫ് എജുക്കേഷനിലെ IQAC-യുടെ നേതൃത്വത്തിൽ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയുടെയും ബ്ലഡ് ഡോണർസ് കേരളയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആഗസ്റ്റ് 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കോളേജ് ചെയർമാൻ ഡോ. എൻ. കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. രമ്യ വി. ആർ. സ്വാഗതം പറഞ്ഞു. സൂര്യാനന്ദന കെ. കെ. അധ്യക്ഷത വഹിച്ചു. IQAC കോർഡിനേറ്റർ ശ്രീകുമാർ ടി. വി. ആശംസകൾ നേർന്നു. ബ്ലഡ് ഡോണർസ് കേരള ഭാരവാഹി ശ്രീ പി .കെ റിയാസ് ചടങ്ങിൽ സംസാരിച്ചു. രക്തദാനത്തിന്റെ സാമൂഹിക പ്രസക്തിയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. ജനെസ് ദേവിന്റെ നേതൃത്വത്തിൽ കോളേജിലെ ബി.എഡ്. വിദ്യാർഥികളും അധ്യാപകരും രക്തദാനത്തിൽ പങ്കെടുത്തു. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ആവശ്യമായ പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു രക്തദാനം.
വിദ്യാർഥികളിലും അധ്യാപകരിലും സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ മനോഭാവവും വളർത്തുന്നതിനും രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ക്യാമ്പ് സഹായകമായി. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും രക്തദാനം നടത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രീതി എം. എം. നന്ദി രേഖപ്പെടുത്തി.

Post a Comment