o മാഹിയിൽ നിന്നും കാറിൽ നിന്ന് രണ്ട് ലക്ഷം രൂപയും ലാപ്‌ടോപ്പും മോഷണം പോയി*
Latest News


 

മാഹിയിൽ നിന്നും കാറിൽ നിന്ന് രണ്ട് ലക്ഷം രൂപയും ലാപ്‌ടോപ്പും മോഷണം പോയി*

 *മാഹിയിൽ നിന്നും കാറിൽ നിന്ന് രണ്ട് ലക്ഷം രൂപയും ലാപ്‌ടോപ്പും മോഷണം പോയി* 



  മട്ടന്നൂരിലെ  മുനവീറിൻ്റെ ലാപ്പ്ടോപ്പും 2 ലക്ഷം രൂപയുമാണ് കഴിഞ്ഞ 10-ാം തീയതി മാഹിയിൽ നിന്നും നഷ്‌ടപ്പെട്ടത്.

ടൈൽസ് വിതരണക്കാരനായ മുനവീർ മാഹിയിലെ കടകളിൽ പണം ശേഖരിക്കാൻ എത്തിയതായിരുന്നു


പിന്നീട് കോഴിക്കോട്  പോവേണ്ടിയിരുന്നതിനാൽ  തന്റെ കാർ മാഹി മുനിസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പും ബാഗിൽ ശേഖരിച്ച രണ്ട് ലക്ഷം രൂപയും കാറിന്റെ പിൻസീറ്റിൽ വെച്ച ശേഷം അയാൾ ബസിൽ കോഴിക്കോട്ടേക്ക് പോയി. പിന്നീട്, രാത്രിയിൽ,  തിരിച്ചെത്തിയപ്പോഴാണ് പണമടങ്ങിയ ബാഗും ലാപ്ടോപ്പും നഷ്‌ടപെട്ടതായി ശ്രദ്ധയിൽപ്പട്ടത്.


ഇതേത്തുടർന്ന് മുനവീർ മാഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post