*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2026-'27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കായികശേഷി വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഗവ. കുനിയിൽ എൽപി സ്കൂളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ഭാവിയുടെ കായിക താരങ്ങളെ കണ്ടെത്താനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും കാര്യക്ഷമമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സുഗിനേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി കെ സുനിത, പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റി കൺവീനർ വി കെ സിന്ധു, സിആർസി കൺവീനർ ഷീന ജയകുമാർ, ബിജോയ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, മെമ്പർമാരായ വി മിനി, ഷർമില അഫ്സർ എന്നിവർ സംബന്ധിച്ചു.

Post a Comment