o തെരുവ് നായ ശല്യം രൂക്ഷം: മൂന്നോളം സ്കൂട്ടറുകളുടെ സീറ്റ് നശിപ്പിച്ചു
Latest News


 

തെരുവ് നായ ശല്യം രൂക്ഷം: മൂന്നോളം സ്കൂട്ടറുകളുടെ സീറ്റ് നശിപ്പിച്ചു

 *തെരുവ് നായ ശല്യം രൂക്ഷം: മൂന്നോളം സ്കൂട്ടറുകളുടെ സീറ്റ് നശിപ്പിച്ചു*



ഈസ്റ്റ് പള്ളൂർ പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമായിരിക്കയാണ്. കഴിഞ്ഞ ദിവസം രാത്രി ഈസ്റ്റ് പള്ളൂർ ബർക്കത്ത് മഹലിനു മുന്നിൽ നിർത്തിയിട്ടിരുന്ന 3 ഓളം സ്കൂട്ടറുകളുടെ സീറ്റുകളാണ് പൂർണ്ണമായും തെരുവ് നായ്ക്കൾ കടിച്ചു കീറി നശിപ്പിച്ചിരിക്കുന്നത്. തൊട്ടടുത്ത വീട്ടിലെയും സ്കൂട്ടറിന്റെ സീറ്റുകൾ നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സൈക്കിളിൽ പോവുകയായിരുന്ന ഒരു കുട്ടിയുടെ പിന്നാലെ നായ ഓടുകയും കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ നായയെ ആട്ടിയോടിക്കുകയായിരുന്നു. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ഈ പ്രദേശത്ത് തെരുവ് നായകൾ കാരണം ദിനംപ്രതി നടക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post