o ഓണാഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് ഓണക്കിറ്റ് വിതരണം
Latest News


 

ഓണാഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് ഓണക്കിറ്റ് വിതരണം

 *ഓണാഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് ഓണക്കിറ്റ് വിതരണം*




അഴിയൂർ: ഓണത്തിന്റെ സന്തോഷം അർഹരായ കുടുംബങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി അഴിയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 20--ൽ നിർധനരായ 100 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.


സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമുയർത്തി നടത്തിയ ഓണക്കിറ്റ് വിതരണത്തിന് *ഇരുപതാം വാർഡ് മെമ്പർ സബാദ് വി.പി*. നേതൃത്വം നൽകി.


SDPI അഴിയൂർ ബാബരി ബ്രാഞ്ച് പ്രസിഡന്റ് റമീസ് ബാബരി, ഓണക്കിറ്റുകൾ വാർഡ് മെമ്പർ **സബാദ് വി.പി.**യ്ക്ക് കൈമാറി. തുടർന്ന് വാർഡിലെ അർഹരായ കുടുംബങ്ങളിലേക്ക് കിറ്റുകൾ വിതരണം ചെയ്തു.


അനീസ് ബാബരി, സനൂജ് ബാബരി, യൂസുഫ് വി.പി., സിദ്ധിക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post