o പുതുച്ചേരി സ്വാതന്ത്ര്യദിന ആഘോഷത്തിൽ തിളങ്ങി മാഹി സി.ഇ. ഭരതൻ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനികൾ.
Latest News


 

പുതുച്ചേരി സ്വാതന്ത്ര്യദിന ആഘോഷത്തിൽ തിളങ്ങി മാഹി സി.ഇ. ഭരതൻ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനികൾ.

പുതുച്ചേരി സ്വാതന്ത്ര്യദിന ആഘോഷത്തിൽ തിളങ്ങി മാഹി സി.ഇ. ഭരതൻ  ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനികൾ.



മാഹി: പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന

ആഘോഷ ചടങ്ങുകളിൽ മലയാളി പെൺകുട്ടികളുടെ കലാവിരുന്ന് ശ്രദ്ധേയമായി. പുതുച്ചേരി ലഫ്റ്റനന്റ്റ് ഗവർണർ കെ. കൈലാസനാഥന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ നടന്ന സ്വാതന്ത്ര്യദിന സൽക്കാര വിരുന്നിലാണ് മാഹി സി.ഇ. ഭരതൻ സ്‌കൂളിലെ വിദ്യാർത്ഥിനികൾ കേരളീയ രീതിയിൽ ഉള്ള നൃത്തം അവതരിപ്പിച്ച് കയ്യടി നേടിയത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്തവിരുന്ന് ചടങ്ങിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.


കഴിഞ്ഞ ജൂലൈ 15-ന് വിദ്യാർത്ഥി ദിനത്തോടനുബന്ധിച്ച് പുതുച്ചേരിയിൽ നടന്ന ചടങ്ങിൽ ഇവർ അവതരിപ്പിച്ച നൃത്തം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനെത്തുടർന്ന്, സ്വാതന്ത്ര്യദിനത്തിലെ സവിശേഷമായ ഗവർണറുടെ വിരുന്നിലും ഈ കലാപ്രതിഭകൾക്ക് പരിപാടി അവതരിപ്പിക്കാൻ ലഫ്റ്റനന്റ് ഗവർണറുടെ പ്രത്യേക ക്ഷണം ലഭിക്കുകയായിരുന്നു.മാഹിയിലെ പ്രീ പ്രൈമറി അധ്യാപികയും നർത്തകിയുമായ  വൈഷ്‌ണവിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ നൃത്ത പരിശീലനം നേടിയത്. സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഋധിക റിജേഷ്, ഹർജിത്ര, കൃഷ്ണപ്രിയ, നൈനിക, ശ്രദ്ധ പ്രബിത്, അർത്തിക പൂഴിയിൽ, ഗൗരിനന്ദ നിഷിത്, ആരാധ്യ വി.വി. എന്നിവരാണ് വേദിയിൽ വിസ്‌മയമൊരുക്കിയത്. അധ്യാപകരായ പി. കെ. ഷഹീറ, ആന്റണി മാത്യു,  എന്നിവരും നൃത്തസംഘത്തെ അനുഗമിച്ചു. മാഹിയുടെയും സ്കൂളിന്റെയും അഭിമാനമായി മാറിയ വിദ്യാർത്ഥിനികളെയും അവരെ നയിച്ച അധ്യാപകരെയും പ്രമുഖർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post