o ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
Latest News


 

ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

 *ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു*



ചാലക്കര: ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാടൻ തനിമയാർന്ന ചടങ്ങുകളോടെ ഓണാഘോഷം സംഘടിപ്പിച്ചു. 

രാവിലെ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും സ്റ്റേജിനങ്ങളും അരങ്ങേറി.


അസോസിയേഷൻ പ്രസിഡന്റ് ശൈലജ മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡോ. ഭാസ്ക്കരൻ കാരായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്യാം സുന്ദർ സ്വാഗതം ആശംസിച്ച ചടങ്ങിൽ തിലകരാജ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ പ്രശാന്ത് മാസ്റ്റർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


ആഘോഷങ്ങളുടെ ഭാഗമായി റസിഡൻസിലെ 250-ഓളം അംഗങ്ങൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. കോൽക്കളി, നൃത്തനൃത്യങ്ങൾ, കാരോക്കെ ഗാനമേള, കസേരകളി തുടങ്ങി നിരവധി വിനോദ പരിപാടികൾ പരിപാടികൾക്ക് കൊടികയറ്റി. നാട്ടുകാരുടെ സജീവമായ പങ്കാളിത്തംകൊണ്ട് ഓണാഘോഷം ഏറെ ശ്രദ്ധേയമായി.



Post a Comment

Previous Post Next Post