o മാഹിയിൽ വീട്ടമ്മയ്ക്കു നേരെ ലൈംഗീക അതിക്രമം -പ്രതി റിമാന്റില്‍*
Latest News


 

മാഹിയിൽ വീട്ടമ്മയ്ക്കു നേരെ ലൈംഗീക അതിക്രമം -പ്രതി റിമാന്റില്‍*

 *മാഹിയിൽ വീട്ടമ്മയ്ക്കു നേരെ ലൈംഗീക അതിക്രമം -പ്രതി റിമാന്റില്‍* 



മാഹിയിലെ  വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ലൈംഗീകമായി അപമാനിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങത്തൂര്‍ കിട്ടന്‍ പീടിക ലിബിനാലയത്തില്‍ എം. കെ ലിജിനിനെയാണ്(37)  മാഹി സി. ഐ. പി. എ അനില്‍ കുമാര്‍ എസ്. ഐ ജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.  ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ലിജിന്‍ വെള്ളം ആവശ്യപ്പെടുകയും  അതെടുക്കാനായി അകത്തേക്ക് പോയ വീട്ടിമ്മയ്ക്കു നേരെ ലൈംഗീകമായി അതിക്രമം നടത്തിയെന്നാണ് പരാതി. മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.



Post a Comment

Previous Post Next Post