വെള്ളക്കെട്ടിൽ വലഞ്ഞ് മരുന്നറക്കല്‍ പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍
അഴിയൂര്‍: കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി അഴിയൂര്‍ പഞ്ചായത്ത് ഓഫീസിന് ഇരുന്നൂറ് മീറ്റര്‍ മാത്രം അകലെ മരുന്നറക്കല്‍ പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ മഴക്കാലത്ത് വെളളക്കെട്ടില്‍ ആണ് . കൃത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ് വെളളക്കെട്ടിന് കാരണം. മഴക്കാലത്ത് പ്രദേശത്തെ ഒരക്കറോളം വരുന്ന ആള്‍പെരുമാറ്റമില്ലാത്ത താഴ്ന്ന ഭൂമി വെളളം കെട്ടി പായല്‍പിടിച്ച് കിടപ്പാണ് . മഴ കനത്ത് പെയ്താല്‍ ഇവിടം കരകവിഞ്ഞ് ഒഴുകും. മുപ്പത്തിരണ്ട് വര്‍ഷം മുമ്പ് വരെ ഈ വെളളം അടുത്ത പറമ്പിലൂടെ ഒഴുകി പഞ്ചായത്ത് തോടിലൂടെ കടലിലേക്ക് ഒഴുകിയിരുന്നു. അടുത്ത പറമ്പ് ഉടമ വെളളം ഒഴുകാന്‍ ഇടം വെക്കാതെ മതില്‍ കെട്ടിയതോടെയാണ് വെളളം അടുത്തുളള വീടുകളിലും പറമ്പിലേക്കും ഒഴുകാന്‍ തുടങ്ങിയത്. മരുന്നറക്കല്‍ കൗസു , കമല , സുശീല , കുളമുളള പറമ്പത്ത് ബാബുരാജ് ,രേണുക , സദാനന്ദന്‍ , ജബ്ബാര്‍ , മാധവി ,നിമേഷ് എന്നിവരുടെ വീടുകളാണ് വളരെ പ്രയാസം നേരിടുന്നത് . കെട്ടികിടന്ന മലിനജലം ഒഴുകിവന്ന് കിണറുകളിലെ ശുദ്ധജലം തകരാറിലായി .കൊതുക് ,ഇഴജന്തുകള്‍ തുടങ്ങിയവ പെരുകി .കിടപ്പ് രോഗികളും ഗര്‍ഭിണിയും ഉള്‍പ്പെടെ ഉളളവര്‍ പ്രയാസത്തിലായി .വര്‍ഷങ്ങളായി പലതവണ പഞ്ചായത്ത് , വില്ലേജ് ഓഫീസ് ,ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി എങ്കിലും വെളളക്കെട്ടിന് പരിഹാരമായില്ല . അടിയന്തിര പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് സെക്രട്ടറി മതില്‍കെട്ടിയ സ്ഥലം ഉടമയെ വിളിച്ചെങ്കിലും നിലവിലുളള പഞ്ചായത്ത് ഡ്രൈനേജിലേക്ക് വെളളക്കെട്ടില്‍ നിന്ന് വെളളം ഒഴുക്കിവിടാന്‍ വളരെ ആഴത്തില്‍ കുഴി എടുക്കേണ്ടി വരും അതിനാല്‍ സ്ഥലം അനുവദിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. ദുരിതാവസ്ഥയില്‍ നിന്ന് രക്ഷ നേടാനായി കുടുംബങ്ങളും വാര്‍ഡ് അംഗം സാജിദ് നെല്ലോളി , ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന കല്ലേരി , നാട്ടുകാര്‍ എന്നിവര്‍ പഞ്ചായത്ത് ,വില്ലേജ് ,ആര്‍ ഡി.ഒ,ജില്ലാ കലക്ടര്‍ , എംഎല്‍എ തുടങ്ങിയവരുമായി ബന്ധപ്പെട്ടിട്ടുണ്ട് .



Post a Comment