*മുസ്ലിംലീഗ് നേതാക്കളായ കെ.കെ.മുഹമ്മദ്, എം.എ.മഹമൂദ്, അനുസ്മരപ്രഭാഷണവും,പ്രാർത്തനസദ സ്സും നടത്തി.മാഹിയിൽ*
മാഹി.
മുസ്ലിംലീഗ് സമുന്നത നേതാവും യൂത്ത് ലിഗ് പ്രഥമ പ്രസിഡന്റും പ്രഗൽഭ വാഗ്മിയും, ചന്ദ്രിക പത്രാധിപറു മായിരുന്നകെ.കെമുഹമ്മദ്സാഹിന്റെ യും ,പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ മുൻ ട്രഷററും, മാഹി മുസ്ലിംലീഗിന്റെ മുൻ പ്രസിഡണ്ടും,മത, രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യവുമായ എം.എ.മഹമൂദ്സാഹിബിന്റെയുംഅനുസ്മരണ പ്രഭാഷണവും, പ്രാർത്ഥനസദസ്സും,(മാഹിമുസ്ലിം ലീഗ് ഓഫീസ് )ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടത്തി.
മാഹി ശിഹാബ് തങ്ങൾ ചാരിറ്റട്രബ്ൾട്രസ്റ്റ്, സ്വതന്ത്രതൊഴിലാളി യൂണിയൻ(എസ്.ടി.യു)സംയുക്തആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ എം.പി.അഹമ്മദ് ബഷീർഅധ്യക്ഷതവഹിച്ചു.
ട്രസ്റ്റ്മുഖ്യരക്ഷാധികാരി പി, യൂസുഫ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എ വി ഇസ്മായിൽ സ്വാഗതം പറഞ്ഞു.
മത്തിപ്പറമ്പ് ജുമാ മസ്ജിദ് ഖത്തീബ് അൻവർ ഹുദവി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി
പി.ടി.കെ റഷീദ്, എവി ഹനീഫ, ഇസ്മായിൽ ചങ്ങരോത്ത്, വി.കെ റഫീഖ് ,പി.കെ ഷൗക്കത്ത്, ഷമീൽ ഖാസിം, പി കെ ബദറുദ്ധീൻ, റഹിം കൊട്ടാരത്തിൽ, ജലീൽ ചന്ദ്രോത്ത് എന്നിവർ സംസാരിച്ചു
എ വി സലാം, ഉസ്മാൻ പള്ളൂർ, പി.നാസർ, ഇ.കെ മുഹമ്മദലി, പി.അബൂട്ടി, സമീർ വളവിൽ, കെ.അൻസാർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
അൻസീർ പളളിയത്ത് ,നന്ദി പറഞ്ഞു.
=============================

Post a Comment