*രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ: സ്പോട്ട് അഡ്മിഷൻ 7 ന്*
മാഹി രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സുകളായ റെഫ്രിജറേഷൻ & എയർകണ്ടീഷണിംഗ് ടെക്നീഷ്യൻ, ഫിറ്റർ എന്നീ ട്രേഡുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 7 ന് നടക്കും. എസ്.എസ്.എൽ.സി പാസായ മാഹിയിലെയും കേരളത്തിലേയും വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവർ രക്ഷിതാക്കളോടെപ്പം ഒറിജിനൽ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കും 5 മണിക്കും ഇടയിൽ രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് 9495744339 എന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു.

Post a Comment