സമാധി'യുടെ പ്രകാശനം 2026 ആഗസ്റ്റ് 30-ന് ഞായറാഴ്ച
ബാലക് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഷിംജിത്ത് പി പി യുടെ ആദ്യ പുസ്തകമായ 'സമാധി'യുടെ പ്രകാശനം 2026 ആഗസ്റ്റ് 30-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ചോമ്പാല കൊളരാട് ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ഏഞ്ചൽ കൊളരാടിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ Rtn. വിജയരാജമല്ലിക പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരൻ പി കെ നാണു ആദ്യ പ്രതി ഏറ്റുവാങ്ങും.
ചടങ്ങിൽ ഷാജി കെ കൊളരാട് പുസ്തക പരിചയവും അവലോകനവും നടത്തും. പി കെ കൃഷ്ണദാസ്, സലീഷ് കുമാർ, കെ. ജയേന്ദ്രൻ മാസ്റ്റർ, എ പി രാമകൃഷ്ണൻ മാസ്റ്റർ, പങ്കജാക്ഷി ടീച്ചർ, സജീവൻ മടപ്പറമ്പത്ത് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിക്കും.

Post a Comment