പെട്രോൾ പമ്പ് ജീവനക്കാർക്ക് 13.8% ബോണസ് അനുവദിച്ചു.
മാഹി: മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 13.8% (18819 രൂപ)ബോണസ് നൽകുവാൻ തീരുമാനമായി. ലേബർ ഓഫീസർ തസ്തികയിൽ ഉദ്യോഗസ്ഥനില്ലാത്ത സാഹചര്യത്തിൽ പമ്പുടമകളും, ട്രേഡ് യൂനിയൻ നേതാക്കക്കളും മാത്രമായി ബുധനാഴ്ച്ച നടത്തിയ ചർച്ചയിലാണ് തീരുമാനം. മാഹി ടൗൺ, മാഹി ബൈപ്പാസ് സർവീസ് റോഡ്, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന 27 പെട്രോൾ പമ്പുകളിലെ 700 ൽ പരം ജീവനക്കാർക്കാണ് ബോണസ് അനുവദിച്ചിട്ടുള്ളത്.തുക 21 ന് വിതരണം ചെയ്യുവാനും തീരുമാനമായി.
പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.സുജിത്ത്, സജിത്ത് നാരായണൻ, എം.കെ. മജീദ്, ഒ. പ്രശാന്തൻ, കെ.പി. ഹരീഷ് എന്നിവരും, ട്രേഡ് യൂനിയൻ നേതാക്കളായ എ. പ്രേമരാജൻ, പി.സി.പ്രകാശൻ, ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട് (സി.ഐ.ടി.യു), പി.കൃഷ്ണൻ, സത്യൻ കുനിയിൽ ,കെ .ടി.സത്യൻ, ഇ.രാജേഷ് (ബിഎംഎസ്), കെ.ഹരീന്ദ്രൻ (ഐ.എൻ.ടി.യു.സി.) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Post a Comment