ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ചിങ്ങം 1കർകദിനാഘോഷം രാവിലെ 10 മണിക്ക് ഘോഷയാത്രയോട് കൂടി തുടക്കം കുറിച്ചു
ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ചിങ്ങം 1കർകദിനാഘോഷം രാവിലെ 10 മണിക്ക് ഘോഷയാത്രയോട് കൂടി തുടക്കം കുറിച്ചു. വിവിധ വാർഡുകളിൽ നിന്നും കർഷകപ്രതിനിധികൾ വാർഡ് മെമ്പർമാർ കാർഷിക വികസന സമിതി അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുകയും ആദരിക്കപ്പെടേണ്ട കർഷകരെ പൊതു വേദിയിലേക്ക് ആനയിക്കുകയും ചെയ്തു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സാംസ്കാരിക കേന്ദ്രത്തിൽ നടത്തിയ പൊതു ചടങ്ങിൽ ന്യൂ മാഹി കൃഷി ഓഫീസർ എം ഒ അങ്കിത സ്വാഗതം പറഞ്ഞു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം കെ സെയ്തു വിന്റെ അധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു നിലവിൽ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, നിലവിലുള്ള സ്ഥലലഭ്യത അനുസരിസിച്ച് കാർഷിക ഉല്പാദന സംവിധാനങ്ങൾ വിപുലപ്പെടുത്തണമെന്നും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ തന്നെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്നും സദസ്സിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. തുടർന്ന് ആദരിക്കപ്പെടേണ്ടുന്ന കർഷകർക്ക് പൊന്നാടയണിക്കുകയും മെമന്റോ വിതരണം ചെയ്തു. മൂതിർന്ന കർഷകയായ തയ്യിൽ നാണി, കർഷക തൊഴിലാളിയായി വി ബൈജു, മികച്ച ജൈവ കർഷകയായ കെ പി റസിയ, മികച്ച വനിത കർഷക ടി പി സുജാത, മികച്ച എസ് സി കർഷക പി എം സജിന, മികച്ച കർഷകൻ വി ചന്ദ്രൻ, മികച്ച വിദ്യാർഥി കർഷകൻ മുഹമ്മദ് ഫർഹാബ് ഫൈസാൽ എന്നിവരെയാണ് അദരിച്ചത്. തുടർന്ന് ആശംസകളർപ്പിച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എ ശർമിരാജ്, ക്ഷേമ കാര്യ ചെയർപെർസൺ കെ പ്രീജ, വാർഡ് മെംബർ ഹസീന, സെക്രട്ടറി ടി എസ് പ്രണവ്, കേരള ഗ്രാമീൺ ബാങ്ക് മാനേജർ രശ്മി രാജൻ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് വി എസ് അരുൺ നന്ദി അർപ്പിച്ച് സംസാരിച്ചു.

Post a Comment