*മയ്യഴിയുടെ സാംസ്കാരിക ഭൂപടത്തിൽ മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ പങ്ക് നിസ്തുലം*
_മയ്യഴി MLA അഡ്വ. ടി. അശോക് കുമാർ_
മയ്യഴിയുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ മാഹി സ്പോർട്സ് ക്ലബ് ലൈബ്രറി & കലാസമിതിയുടെ പ്രവർത്തനങ്ങൾ നിസ്തുലമാണെന്ന് മയ്യഴി MLA അഡ്വ. ടി. അശോക് കുമാർ പറഞ്ഞു. മാഹി സ്പോർട്സ് ക്ലബ് നൽകിയ ആദരവ് പരിപാടിയിലെ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
മയ്യഴിക്ക് ഒരു കായിക സംസ്കാരം രൂപപ്പെടുത്തുന്നതിന് മയ്യഴിയിലെ മറ്റ് ക്ലബ്ബുകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് മുന്നേറാൻ മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ സഹായം കൂടി വേണമെന്നും MLA ആവശ്യപ്പെട്ടു.
മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ഞായറാഴ്ച വൈകീട്ട് നടന്ന ആദരവ് സായാഹ്നത്തിൽ മാഹി സ്പോർട്സ് ക്ലബ് പ്രസിഡൻ്റ് കെ.സി. നികിലേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.
ഫുട്ബോൾ ലോകപ്പ് ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു. ക്വിസ് മാസ്റ്ററായിരുന്ന പള്ളൂരിലെ കായിക അധ്യാപകൻ സജീന്ദ്രനെ MLA ആദരിച്ചു.
എൺപത് വർഷം പിന്നിട്ട മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ പ്രവർത്തന പാരമ്പര്യത്തെക്കുറിച്ച് ക്ലബ്ബിൻ്റെ പൂർവസൂരികളെ വൈസ് പ്രസിഡൻ്റ് വിനയൻ പുത്തലത്ത് അനുസ്മരിച്ചു.
ജോതിഷ് പത്മനാഭൻ, പി.എ. പ്രദീപ് കുമാർ, കെ.എം. ബാലൻ, അടിയേരി മനോഹരൻ, അശോകൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് ഗാനാർച്ചനയും വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി.

Post a Comment