o മാഹിയുടെയും പുതുച്ചേരിയുടെയും അഭിമാനമായി "Knights in Khaki" പുരസ്കാരം
Latest News


 

മാഹിയുടെയും പുതുച്ചേരിയുടെയും അഭിമാനമായി "Knights in Khaki" പുരസ്കാരം

 മാഹിയുടെയും പുതുച്ചേരിയുടെയും അഭിമാനമായി "Knights in Khaki" പുരസ്കാരം



മാഹി സ്വദേശിയും നിലവിൽ പുതുച്ചേരി പോലീസ് വകുപ്പിന്റെ പള്ളൂർ പോലീസ് സ്റ്റേഷനിൽ പോലീസ് കോൺസ്റ്റബിളായി സേവനമനുഷ്ഠിക്കുന്ന  സൂരജ്, മികച്ച സേവനത്തിനുള്ള "Knights in Khaki" പുരസ്കാരത്തിന് അർഹനായി. അദ്ദേഹത്തോടൊപ്പം പള്ളൂർ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന പുതുച്ചേരി ഗോരിമേട് സ്വദേശിയായ പോലീസ് കോൺസ്റ്റബിൾ  പ്രകാശിനും ഇതേ പുരസ്കാരത്തിന് അർഹത ലഭിച്ചിട്ടുണ്ട്.


പൊതുജനസേവനത്തിലെ ആത്മാർത്ഥത, കർത്തവ്യനിർവഹണത്തിലെ മികവ്, നിയമപാലനം, ക്രമസമാധാന പരിപാലനം, ട്രാഫിക് നിയന്ത്രണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പ്രതിസന്ധിഘട്ടങ്ങളിലെ മാതൃകാപരമായ സേവനം എന്നിവ പരിഗണിച്ചാണ് പുതുച്ചേരി പോലീസ് ഉദ്യോഗസ്ഥർക്ക് ഈ അഭിമാനകരമായ "Knights in Khaki" പുരസ്കാരം സമ്മാനിക്കുന്നത്.


അടുത്തിടെ പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അർദ്ധരാത്രിയിൽ ബീറ്റ് ഡ്യൂട്ടി നിർവഹിക്കുന്നതിനിടെ, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതരായ രണ്ട് പ്രതികളെ, മോഷണത്തിന് ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളും മോഷണോപകരണങ്ങളും സഹിതം പിടികൂടിയ സംഘത്തിൽ  സൂരജും, പ്രകാശും നിർണായക പങ്കുവഹിച്ചിരുന്നു. ഇരുവരുടെയും ജാഗ്രതയും കർത്തവ്യനിഷ്ഠയും പ്രൊഫഷണൽ മികവും പള്ളൂർ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയതായി വിലയിരുത്തപ്പെടുന്നു.


"Knights in Khaki" പുരസ്കാര വിതരണച്ചടങ്ങ് പുതുച്ചേരിയിലെ സുകന്യ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.



Post a Comment

Previous Post Next Post