o *Er. പി.വി. അനൂപ് സ്മാരക എൻഡോവ്മെന്റ് അമയ എ.ക്ക്*
Latest News


 

*Er. പി.വി. അനൂപ് സ്മാരക എൻഡോവ്മെന്റ് അമയ എ.ക്ക്*

 *Er. പി.വി. അനൂപ് സ്മാരക എൻഡോവ്മെന്റ് അമയ എ.ക്ക്* 



മയ്യഴി പൊതുമരാമത്ത് വകുപ്പിലെ മുൻ എക്സിക്യൂട്ടീവ് ഇഞ്ചിനീയറും ബഹുമുഖ പ്രതിഭയുമായിരുന്ന പരേതനായ Er. പി.വി. അനൂപിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 'Er. പി.വി. അനൂപ് സ്മാരക എൻഡോവ്മെന്റും' ക്യാഷ് അവാർഡും ചാലക്കര സ്വദേശിനി അമയ എ. കരസ്ഥമാക്കി.


ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന മയ്യഴി മേഖലയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിക്ക് വർഷാവർഷം നൽകുന്നതാണ് ഈ എൻഡോവ്മെന്റ്.


ചാലക്കരയിലെ അമയയുടെ വീട്ടിൽ നടന്ന ചടങ്ങിൽ മയ്യഴി MLA അഡ്വ. ടി. അശോക് കുമാർ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.


ചടങ്ങിൽ മുൻ മാഹി PWD എക്സിക്യൂട്ടീവ് ഇഞ്ചിനീയർ ഒ. പ്രദീപ് കുമാർ, മുൻ മുനിസിപ്പൽ കൗൺസിലർ സത്യൻ കേളോത്ത്, മുൻ മാഹി മുനിസിപ്പൽ കമ്മീഷണർ വിജയൻ, പത്മനാഭൻ മലോൾ, ചെമ്മേരി ജയരാജ് എന്നിവർക്കൊപ്പം നിലവിലെ PWD ഇഞ്ചിനീയർമാരായ ബെന്നി ലാസർ, ദിനേഷ് കുമാർ എം, പ്രജില ദിനേഷ് എന്നിവരും പങ്കെടുത്തു. അനൂപിന്റെ മകൻ ആർഷവ്, കസിൻസ് ആയ സുജി, സുശാന്ത്, മറ്റ് ബന്ധുമിത്രാദികൾ, സഹപ്രവർത്തകർ എന്നിവരും സന്നിഹിതരായിരുന്നു.


ചടങ്ങിന് മുന്നോടിയായി Er. അനൂപിന്റെ ശവകുടീരത്തിൽ സംഘം പുഷ്പാർച്ചന നടത്തി.

Post a Comment

Previous Post Next Post