വിദ്യാർഥിക്ക് തെരുവു നായയുടെ കടിയേറ്റു
പന്തക്കൽ: പി എം ശ്രി ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം തരം വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു.കോപ്പാലം ഉച്ചിട്ട ഭഗവതി ക്ഷേത്രത്തിന് സമീപത്ത 'ജാസ്മിൻ' വില്ലയിലെ മുഹമ്മദ് ഫിശാ (13) ലിനാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച്ച രാവിലെ കുട്ടി സ്ക്കൂളിൽ പോകാൻ വീട്ടിൽ നിന്ന് ഇറങ്ങവെ മുറ്റത്ത് വെച്ചാണ് നായ ആക്രമിച്ചത്.തലശ്ശേരി ഗവ.ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി. കോപ്പാലം, മൂഴിക്കര ഭാഗങ്ങളിൽ തെരുവു നായ ശല്യം രൂക്ഷമായിരിക്കുകയാണ്.

Post a Comment