*മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ അനുമോദനവും ആദരവും!*
മാഹി:രണ്ടായിരത്തി ഇരുപത്താറ് മർച്ചിലെ സി.ബി. എസ്. ഇ.പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകളിൽ നൂറുമേനി വിജയം നേടിയ മാഹി പി. എം. ശ്രീ. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയും വിജയ നേട്ടത്തിനു നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാലയത്തിലെ രക്ഷാകർതൃ കൂട്ടായ്മയായ മാഹി കേന്ദ്രീയ വിദ്യാലയ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിക്കും.
ആഗസ്റ്റ് 2 നു ഞായറാഴ്ച രാവിലെ പത്തു മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന സമ്മേളനം മാഹി എം . എൽ എ അഡ്വ. ടി അശോക് കുമാർ ഉദ്ഘാടനം ചെയ്യും.
മാഹി റീജ്യണൽ അഡ്മിനിസ്റ്റേറ്ററും വിദ്യാലയ വികസന സമിതി ചെയർമാനുമായ അങ്കിത്ത് കുമാർ, ഐ. എ. എസ്. മുഖ്യാതിഥിയാവും.
അസോസിയേഷൻ പ്രസിഡണ്ട് ഡോ. ബി.സതീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാലയ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാറിനെ
പ്രത്യേകം ആദരിക്കും.
തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിക്കും . ഒപ്പം
കുട്ടികളെ ഉന്നത വിജയത്തിലേക്ക് നയിച്ച അധ്യാപകരെ ആദരിക്കും.
ഡോ. കെ.കെ. ശിവദാസൻ, കെ. സുഷമ, പി.രജനി, സി.കെ. അഷറഫ്, സി. അനിൽകുമാർ എന്നിവർ സംസാരിക്കും.
അനുമോദന സമ്മേളനത്തിന് ശേഷം സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം നടക്കും.

Post a Comment