കെ.കാമരാജിൻ്റെ ജന്മദിനം വിദ്യാർത്ഥി ദിനമായി ആചരിച്ചു.
മാഹി: മുൻ തമിഴ്നാട് മുഖ്യമന്ത്രിയും രാഷ്ട്രിയത്തിലെ കിംഗ് മേക്കറുമായ പെരും തലൈവർ കെ കാമരാജിൻ്റെ ജന്മദിനം മാഹി വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥി ദിനമായി ആചരിച്ചു മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങ് മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ ഉദ്ഘാടനം ചെയ്‌തു മാഹി സമഗ്ര ശിക്ഷ എ ഡി പി സി .
പി ഷിജു ,പി എം ശ്രീ യു ജി എച്ച് എസ്സ് പ്രധാന അധ്യപകൻ കെ.വി മുരളീധരൻ ആശംസകൾ നേർന്നു മാഹി വിദ്യാഭ്യാസ മേലധ്യക്ഷ എം.എം. തനൂജ സ്വാഗതവും പി എം ശ്രീ ഐ കെ കെ ജി എച്ച് എസ് എസ് വൈസ് പ്രിൻസിപ്പൽ കെ ഷീബ നന്ദിയും പറഞ്ഞൂ അനന്ദ് കുമാർ പറമ്പത്ത് രചിച്ച കാമരാജിനെക്കുറിച്ചുള്ള കവിത ജി.എം എസ് മാഹിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു പള്ളൂർ കെ.ജി ജി എച്ച് എസ്സില ജാൻവി സന്തോഷ് കാമരാജിനെക്കുറച്ച് സംസാരിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു

Post a Comment