o പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പരിശീലന മഹാഭിയാൻ' ഏകദിന പഠന ക്യാമ്പ് ബി.ജെ.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
Latest News


 

പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പരിശീലന മഹാഭിയാൻ' ഏകദിന പഠന ക്യാമ്പ് ബി.ജെ.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.

പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പരിശീലന മഹാഭിയാൻ' ഏകദിന പഠന ക്യാമ്പ് ബി.ജെ.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.



മാഹി: ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പരിശീലന മഹാഭിയാൻ' ഏകദിന പഠന ക്യാമ്പ് ബി.ജെ.പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധിക്കാൻ കഴിയുന്ന രാഷ്ട്രീയ ശക്തി ബി.ജെ.പി മാത്രമാണെന്ന് എം.ടി. രമേശ് പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസും സി.പി.എമ്മും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് പ്രവർത്തകരിലും പൊതുസമൂഹത്തിലും ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാഹിയിലെ രാഷ്ട്രീയ സാഹചര്യത്തിലും കോൺഗ്രസിനും സി.പി.എമ്മിനും ബദലായി ബി.ജെ.പി വളരാൻ കഴിയുമ്പോഴാണ് നിർണായക രാഷ്ട്രീയ മാറ്റമുണ്ടാകുകയെന്നും അതിനുള്ള അനുകൂല സാഹചര്യം രൂപപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഹി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മാഹി മണ്ഡലം പ്രസിഡന്റ് പ്രഭീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേഖല പ്രഭാരി അഡ്വ. സജീവൻ, പുതുച്ചേരി മുൻ എം.എൽ.എ സെൽവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അങ്കവളപ്പിൽ ദിനേശൻ, ക്യാമ്പ് അധികാരിയും ബി.ജെ.പി സീനിയർ പ്രവർത്തകനുമായ പ്രേമൻ മാഹി എന്നിവർ സംസാരിച്ചു.

പുതുച്ചേരിയിലെയും കേരളത്തിലെയും ബി.ജെ.പി നേതാക്കൾ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി. സംസ്ഥാന-മണ്ഡലം ഭാരവാഹികൾ, ശക്തികേന്ദ്ര ഇൻചാർജുമാർ, വിവിധ മോർച്ചാ ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

മഗ്‌നീഷ് മഠത്തിൽ സ്വാഗതവും ഷാജിമ ചെമ്പ്ര നന്ദിയും രേഖപ്പെടുത്തി.




Post a Comment

Previous Post Next Post