o മാഹി പി. എം ശ്രീ കേന്ദ്രീയ വിദ്യാലയ പൂർവ്വ വിദ്യാർഥി സംഘടന 'മഹാ സംഗമം' സംഘടിപ്പിക്കും*
Latest News


 

മാഹി പി. എം ശ്രീ കേന്ദ്രീയ വിദ്യാലയ പൂർവ്വ വിദ്യാർഥി സംഘടന 'മഹാ സംഗമം' സംഘടിപ്പിക്കും*

 *മാഹി പി. എം ശ്രീ കേന്ദ്രീയ വിദ്യാലയ പൂർവ്വ വിദ്യാർഥി സംഘടന 'മഹാ സംഗമം' സംഘടിപ്പിക്കും*



 മാഹി:പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളുടെ വിപുലമായ സ്നേഹ മഹാസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു.


2026 ഡിസംബർ മാസത്തിലാണ് മഹാ സംഗമം സംഘടിപ്പിക്കുക.


 വിദ്യാലയ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ നിലവിൽ വന്ന പുതിയ ഭരണസമിതിയുടെ ആദ്യ പദ്ധതിയായാണ് മാഹാസംഗമം സംഘടിപ്പിക്കുന്നത് .

സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ ശോഭിക്കുന്ന പൂർവ്വ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ പുതിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്



 മാഹി പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാർ പൂർവ്വ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്തു.


സ്റ്റാഫ് അഡ്വൈസർ രജനി ജയൻ അധ്യക്ഷയായി.


 യോഗത്തിൽ

ശ്രീഹരി( പ്രസിഡണ്ട്) സ്വനിക്ക് കൃഷ്ണ (വൈസ് പ്രസിഡൻ്റ്) ഇഷാൻ ഇൻറിഷ് ( സെക്രട്ടറി) വിഷ്ണുദേവ് ( ട്രഷറർ) എന്നിവർ പുതിയ ഭാരവാഹികളായി.


 മിതുവ, ത്വിഷ,ആദ്യ,ശ്രീനന്ദ എന്നിവർ നിർവ്വാഹക സമിതി അംഗങ്ങളാവും.


അധ്യാപകരായ എസ്. സുമനേഷ് , എം.മുസ്തഫ, പ്രേംകുമാർ എന്നിവർ സംഗമത്തിനു ആശംസകൾ നേർന്നു.


ശ്രീഹരി സ്വാഗതവും

സ്വാനിക് നന്ദിയും പറഞ്ഞു.


തുടർന്നു പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായി

Post a Comment

Previous Post Next Post