o ലഹരിക്കെതിരെ ഗോളടിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ്
Latest News


 

ലഹരിക്കെതിരെ ഗോളടിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ്

 ലഹരിക്കെതിരെ ഗോളടിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ്



അഴിയൂർ:-ഫുട്ബോളാണ് നമ്മുടെ ലഹരി എന്ന ആശയം മുൻ നിർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ് കിക്കോഫ് സംഘടിപ്പിച്ചു.

വടകര മണ്ഡലം പ്രസിഡണ്ട് പി. എ. ഖാദർ മത്സരം ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബബിത് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് ഇൻസ്പെക്ടർ രമേഷ് ലഹരിക്കതിരെ ബോധവൽക്കരണം നടത്തി.എക്സൈസ് ഓഫീസർ ജംഷീർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാൻ നേതൃത്വം നൽകി.

അഴിയൂർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ. രാമചന്ദ്രൻ,വാർഡ് മെമ്പർ എസ്.പി. റഫീക്ക്,ബാബു ഹരിപ്രസാദ്,രാജേഷ് അഴിയൂർ,മഹമ്മൂദ് ഫനാർ,നവാസ് നെല്ലോളി,സജീഷ് ഉണ്ണി,മുബാസ് കല്ലേരി, ബിറ്റു കുളംങ്ങര ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഗോളടിച്ച വർക്ക് സമ്മാനങ്ങൾ നൽകി.യൂത്ത് വിംഗ് പ്രസിഡണ്ട് സരുൺ,ജയപ്രകാശ് ടി,സാജിദ് നെല്ലോളി,ഫിറോസ് കാളാണ്ടി,പ്രജീഷ് മുത്തു എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post