o മാഹി കോളേജിൽ തൊഴിൽ മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു
Latest News


 

മാഹി കോളേജിൽ തൊഴിൽ മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു

 *മാഹി കോളേജിൽ തൊഴിൽ മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു*



മാഹി: പുതുച്ചേരി സർക്കാർ വനിതാ-ശിശു വികസന വകുപ്പും മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജും സംയുക്തമായി കോളേജിലെ വിദ്യാർത്ഥികൾക്കായി ഏകദിന തൊഴിൽ മാർഗനിർദേശ സെമിനാർ സംഘടിപ്പിച്ചു.

വനിതാ-ശിശു വികസന വകുപ്പ് പ്രൊട്ടക്ഷൻ ഓഫീസർ മുഹമ്മദ് മുനവർ സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. CIGI ട്രെയിനർ ഷിഫാന പരിശീലന ക്ലാസ് നയിച്ചു. ദൃശ്യ, ഷിജിത് ടി. എന്നിവർ സംസാരിച്ചു.

തൊഴിൽ സാധ്യതകൾ, നൈപുണ്യ വികസനത്തിനുള്ള മാർഗങ്ങൾ, തൊഴിൽ രംഗത്തെ പുതിയ അവസരങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ അവബോധം നൽകി. സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പരിശീലന ഫയൽ, ബുക്ക്‌ലെറ്റ്, പേന എന്നിവ ഉൾപ്പെടെയുള്ള പഠനസഹായ സാമഗ്രികളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് സെമിനാർ സമാപിച്ചത്.




Post a Comment

Previous Post Next Post