o കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദേവൂട്ടിയെ പഞ്ചായത്ത് സംഘം സന്ദർശിച്ചു*
Latest News


 

കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദേവൂട്ടിയെ പഞ്ചായത്ത് സംഘം സന്ദർശിച്ചു*

 *കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദേവൂട്ടിയെ പഞ്ചായത്ത് സംഘം സന്ദർശിച്ചു*



ചൊക്ലി: കുറുനരിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിടുമ്പ്രം കുന്നുമ്മൽ ദേവൂട്ടിയെ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.


വികസന സ്ഥിരംസമിതി ചെയർപേഴ്സൺ പി. ജയചന്ദ്രൻ, വാർഡ് അംഗങ്ങളായ കെ. പ്രദീപൻ, കെ.പി. ഷിനോജ്, സാമൂഹിക പ്രവർത്തകൻ റിബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ദേവൂട്ടിയുടെ ആരോഗ്യനില അന്വേഷിച്ച സംഘം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.


കുറുനരി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.




Post a Comment

Previous Post Next Post