o നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടി കൂടി
Latest News


 

നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടി കൂടി

 നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി



മാഹി: കെ.ടി.സി. കവലയിലെ ലക്ഷ്മി സീറ്റ്സ് കടയിൽ നിന്ന് നിരോധിത ലഹരി ഉത്പ്പന്നങ്ങൾ പിടികൂടി.

ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ മാഹി പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ  പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 79 പാക്കറ്റ് ലഹരി ഉത്പ്പന്നങ്ങൾ പിടികൂടിയത്.കടയുടമ വടകര ബീച്ചിലെ പടന്നയിൽ പാക്കയിൽ എം.കെ. വിജു (44) വിനെ അറസ്റ്റ്. ചെയ്തു.എ.എസ്.ഐ.മാരായ ശാന്തി ഷിനോജ്, സന്തോഷ്, ഹെഡ് കോൺസ്റ്റബിൾ ഷിനോജ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്

Post a Comment

Previous Post Next Post