*കരിയാട്: മോന്താൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി*
കരിയാട് മോന്താൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്നതായി പ്രാഥമിക നിഗമനമുണ്ട്.
ട്രെയിൻ കഫേ യുടെ എതിർവശത്തായാണ് ബോഡി കണ്ടെത്തിയത്
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർനടപടികൾക്കായി മാറ്റും.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment