o കോറോത്ത് റോഡിൽ പതിനെഴുകാരന്റെ തൂങ്ങി മരണത്തിൽ ദുരുഹത
Latest News


 

കോറോത്ത് റോഡിൽ പതിനെഴുകാരന്റെ തൂങ്ങി മരണത്തിൽ ദുരുഹത

 കോറോത്ത് റോഡിൽ പതിനെഴുകാരന്റെ തൂങ്ങി മരണത്തിൽ ദുരുഹത



ചോമ്പാല: പതിനെഴുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരുഹത. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ കെ എം അഭിജിത്തിനെയാണ് വീടിന് അകത്ത് മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസം മുമ്പ് ഒളവിലം പുഴയോരത്തെ ടർഫിന് സമീപം ആൾക്കൂട്ട വിചാരണയും മർദ്ദനവും ഏൽക്കേണ്ടി വന്നിരുന്നു.ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്ന് നാട്ടുകാർ  ആരോപിച്ചു. സംഭവത്തിൽ ചോമ്പാല പോലിസ് കേസ്സ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. അഭിജിത്തിന്റെ ദുരുഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ എം പി അഴിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. മയക്ക് മരുന്ന് ലോബിയുടെ ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അഭിപ്രായപ്പെട്ടു

പിതാവ്: അനുപ്

മാതാവ്: വിജീഷ

സഹോദരൻ: അശ്വന്ത്



Post a Comment

Previous Post Next Post