വിജയ് ദിവസ് സംഘടിപ്പിച്ചു; മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു
മാഹി: എക്സൽ പബ്ലിക് സ്കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ 2026 ബാച്ചിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി 'വിജയ് ദിവസ്'സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. ജി.കെ. മെമ്മോറിയൽ എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ പി. മോഹൻ എഫ്.സി.എ ഉദ്ഘാടനംചെ ചെയ്തു. കഠിനാധ്വാനവും ആത്മവിശ്വാസവും ലക്ഷ്യബോധവുമാണ് വിജയത്തിന്റെ അടിത്തറയെന്നും, വിദ്യാർത്ഥികൾ ഉയർന്ന ലക്ഷ്യങ്ങൾ സ്വപ്നം കാണുകയും അവ നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് .കെ.വി. കൃപേഷ്,സംസാരിച്ചു.. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെൻ്റോയും ഉപഹാരങ്ങളും നൽകി അനുമോദിച്ചു.
ഹെഡ് ഗേൾ കുമാരി ഹയ നഫീസ സ്വാഗതവും,ഹെഡ് ബോയ് മാസ്റ്റർ ഇമയ് പാർവൻ എസ്. നന്ദിയുംപറഞ്ഞു..

Post a Comment