o *ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കാരായി രാജൻ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു*
Latest News


 

*ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കാരായി രാജൻ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു*


 *ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കാരായി രാജൻ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു* 




ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പൊതു വികസന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി തലശ്ശേരി എംഎൽഎ കാരായി രാജന്റെ നേതൃത്വത്തിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് ചേർന്ന യോഗത്തിൽ ജൽ ജീവൻ മിഷൻ ഉൾപ്പെടെ പ്രധാന പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി തകർന്ന പഞ്ചായത്ത് റോഡുകൾ അടിയന്തിരമായി റീസ്റ്റോറേഷൻ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. മങ്ങാട് ആരോഗ്യ ഉപ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണവും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു. പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളെ സംബന്ധിച്ച പരിശോധനയും ചർച്ചയും യോഗത്തിൽ ഉണ്ടായി. പെരിങ്ങാടിയിലെ മിനി സ്റ്റേഡിയം ആധുനിക രീതിയിലുള്ള ടർഫ് സ്റ്റേഡിയമായി ഉയർത്തുന്നതിനും പെരിങ്ങാടി മമ്മി മുക്ക് മുതൽ റെയിൽവേ പാലം വരെയുള്ള റോഡ് ടൂറിസം ഡെസ്റ്റിനേഷനായി ഉയർത്തുന്നതിനും ആവശ്യമായ ഡിപിആർ പഞ്ചായത്ത് തയ്യാറാക്കി നൽകിയാൽ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ യോഗത്തിൽ അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, സെക്രട്ടറി ടി എസ് പ്രണവ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി എ ഷർമിരാജ്, കെ പ്രീജ, കെ എം സുഗിനേഷ്, മെമ്പർമാരായ ടി എച്ച് അസ്‌ലം, ശഹദിയ മധുരിമ, വി മിനി, പി കെ സുനിത, വൈശാഖ് മുരളീധരൻ, ഷർമില അഫ്സർ, കെ എം അപർണ, വിവിധ സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post