o ആംബുലൻസിലെ കുലുക്കത്തിന് ശാശ്വത പരിഹാരം;* *മുഹമ്മദ് അജ്മലിന്റെ കണ്ടുപിടിത്തത്തിന് അംഗീകാരം
Latest News


 

ആംബുലൻസിലെ കുലുക്കത്തിന് ശാശ്വത പരിഹാരം;* *മുഹമ്മദ് അജ്മലിന്റെ കണ്ടുപിടിത്തത്തിന് അംഗീകാരം

 *ആംബുലൻസിലെ കുലുക്കത്തിന് ശാശ്വത പരിഹാരം;*  
*മുഹമ്മദ് അജ്മലിന്റെ കണ്ടുപിടുത്തത്തിന് അംഗീകാരം*



*മാഹി:* ആംബുലൻസിലെ രോഗികൾ അനുഭവിക്കുന്ന കുലുക്കത്തിന് പരിഹാരവുമായി മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിലെ ബി സി എ വിദ്യാർത്ഥി ടി പി മുഹമ്മദ് അജ്മൽ തന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കണ്ടുപിടിത്തത്തിന് പാറ്റന്റ് അപേക്ഷിച്ചിട്ടുണ്ട്. 'ഗാർവി എറോസ്കോപ്പിക് ആംബുലൻസ് സസ്പെൻഷൻ വെഹിക്കിൾ' എന്നാണ് പ്രോജക്ട് നാമകരണം ചെയ്തിരിക്കുന്നത്. റോഡിലെ കുഴുക്കം, വളവ്, പെട്ടെന്നുള്ള ബ്രേക്ക് എന്നിവ കാരണം ആംബുലൻസിലെ രോഗി കുലുങ്ങുന്നത് പൂർണമായും തടയുന്ന സ്മാർട്ട് സസ്പെൻഷൻ സിസ്റ്റമാണ് 'ഗാർവി'.


എ ഐ യും ക്യാമറയും ഉപയോഗിച്ച് വാഹനത്തിന്റെ ചലനവും റോഡിന്റെ സ്ഥിതിയും തത്സമയം കണ്ടുപിടിച്ച്. അടുത്ത ചലനം പ്രവചിച്ച് ഗിംബിൾ സംവിധാനത്തിലൂടെ രോഗിയുടെ കിടക്ക എപ്പോഴും നേരെ നിർത്തുകയാണ് ഇതിന്റെ പ്രത്യേകത. പഴയ ആംബുലൻസുകളിലെ ഷോക്കറുകൾക്ക് പകരം ആക്ടീവ് ലെവലിംഗ് സാങ്കേതിക വിദ്യയാണ് ഗാർവിയുടെ പ്രത്യേകത.


നട്ടെല്ല് ഒടിവ്, ഹൃദയ രോഗം, ന്യൂറോ രോഗികൾക്ക് യാത്രയിലെ ആഘാതം കുറയ്ക്കുന്നതിനൊപ്പം ആംബുലൻസിൽ വെച്ച് തന്നെ ഡോക്ടർക്ക് ചികിത്സ നൽകുന്നതിന് സഹായകമായും ചെയ്യും. ബി സി എ വിഭാഗം സംഘടിപ്പിച്ച ലാംബ് പാഡ് ഇന്നൊവേറ്റേഴ്സ് എക്സ്പോയിൽ അജ്മൽ ഇത് പ്രൊജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ജില്ല 'ഓഡീസി- 2026' പ്രോഗ്രാമിൽ വെച്ച് അക്കാദമിക് എക്സലന്റ് അവാർഡും ലഭിച്ചു. യുവ പ്രതിഭയെ കോളേജ് അധികൃതരും വിപുലമായ ചടങ്ങിൽ അനുമോദിച്ചു.

Post a Comment

Previous Post Next Post