o അനുസ്മരണവും അനുമോദനവും.
Latest News


 

അനുസ്മരണവും അനുമോദനവും.

 അനുസ്മരണവും അനുമോദനവും.



ചൊക്ലി: ഗ്രാമ പഞ്ചായത്തിൻ്റെയും, ചൊക്ലി പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണവും സി.എം. കിഡ്സ് ജേതാക്കൾക്ക് ആദരവും സംഘടിപ്പിച്ചു.. ചൊക്ലി പഞ്ചായത്തിലെ 27 സ്കൂളുകളിൽ നിന്ന് സി.എം.കിഡ്‌സ് LP, UP, NMMS വിജയികളായ 73 വിദ്യാർത്ഥികളെയും അനുമോദിച്ചു. വായനാപക്ഷ വാരാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്‌മരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരിഡോ:എസ്.ശബ്‌ന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അനൂപ് അദ്ധ്യക്ഷത വഹിച്ചു സി.എം. കിഡ്സ് വിജയികൾക്ക് മൊമന്റോ നൽകി ,പന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ സംസാരിച്ചു.


വൈസ്: പ്രസിഡൻ്റ് കെ.എം സ്‌ന, സ്റ്റാറ്റിങ്ങ് കമ്മിറ്റി


ചെയർ പേഴ്സൺ മരായ കെ ടി.കെ പ്രദീപൻ, കെ.പി ഷമീന, പി ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ മോഹനൻ, മിഫ്താഹ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി സജീന്ദ്രൻ സംസാരിച്ചു, പി.ഇ.സി കൺവീനർ സി.സി. നിഷാനന്ദ് മാസ്റ്റർ സ്വാഗതവും, ജൂനിയർ സുപ്രണ്ട് സജിത്ത്കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post