o യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദി ഉള്‍പ്പെടെ കണ്ണൂരിലേക്കുള്ള ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി,
Latest News


 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദി ഉള്‍പ്പെടെ കണ്ണൂരിലേക്കുള്ള ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി,

 *യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനശതാബ്ദി ഉള്‍പ്പെടെ കണ്ണൂരിലേക്കുള്ള ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി,



പാ ലക്കാട് റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ ഇടങ്ങളില്‍ റെയില്‍വേ പാത നവീകരണ-അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകള്‍ക്ക് ഭാഗിക നിയന്ത്രണവും സമയമാറ്റവും ഏർപ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.


ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചില ദിവസങ്ങളിലാണ് ഈ നിയന്ത്രണം.


ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍


ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് (Train No. 16307)


മാഹിയില്‍ യാത്ര അവസാനിപ്പിക്കും. ജൂലൈ 8, 11, 15, 18, 22 തീയതികളില്‍ മാഹിക്കും കണ്ണൂരിനും ഇടയില്‍ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.


തിരുവനന്തപുരം സെൻട്രല്‍ – കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (Train No. 12082)

തലശ്ശേരിയില്‍ സർവീസ് അവസാനിപ്പിക്കും. ജൂലൈ 8, 15, 22 തീയതികളില്‍ തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ ഈ സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

സമയനിയന്ത്രണം


അറ്റകുറ്റപ്പണികള്‍ കാരണം ചില ട്രെയിനുകള്‍ വഴിമധ്യേ പിടിച്ചിടുകയോ വൈകി ഓടുകയോ ചെയ്യും. അവ ഏതൊക്കെയെന്ന് നോക്കാം


മംഗളൂരു സെൻട്രല്‍ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (Train No. 22638)


ജൂലൈ 5, 7, 9, 12, 14, 16, 19, 21, 23, 26, 28, 30, ഓഗസ്റ്റ് 2, 4 തീയതികളില്‍ ഈ ട്രെയിൻ വഴിമധ്യേ 45 മിനിറ്റോളം പിടിച്ചിടും


തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (Train No. 16312)


ജൂലൈ 11, 18 തീയതികളില്‍ ഈ ട്രെയിൻ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും.


Post a Comment

Previous Post Next Post