o പന വീട്ട് മതിലിന്ന് മുകളിലേക്ക് പൊട്ടിവീണു
Latest News


 

പന വീട്ട് മതിലിന്ന് മുകളിലേക്ക് പൊട്ടിവീണു

 പന  വീട്ട് മതിലിന് മുകളിൽ പൊട്ടിവീണു 



കരിയാട് ഭാഗത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും

കരിയാട് പടന്നക്കരയിലെ കിഴക്കയിൽ ദിനചന്ദ്രൻ്റെ വീട്ട് മതിലിന് മുകളില് അടുത്ത വീട്ടുപറമ്പിലെ പനമരം പൊട്ടിവീണു. അയൽവാസി എടവന തൊടുവയിൽ ഹാജറ യുടെ വീട്ടുപറമ്പിലെ പനയാണ് വീട്ടുമതിലിന്മേൽ പൊട്ടിവീണത്. പല തവണ ഹാജറ യോട്  മരം മുറിച്ചു മാറ്റണമെന്ന്  ആവശ്യപ്പെട്ടങ്കിലും  ചെയ്തില്ല . 

അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ദിനചന്ദ്രൻ ദുരന്തനിവാരണ അതോറിറ്റിക്കും റവന്യൂ അധികൃതർക്കും നഗരസഭക്കും 2022 മുതൽ  പരാതി നൽകിയിരുന്നതിനാൽ സബ്ബ് കളക്ടർ പാനൂർ നഗരസഭ സെക്രട്ടറിയോട്  വേണ്ട നടപടി സ്വീകരിക്കാൻ പറഞ്ഞെങ്കിലും  സിക്രട്ടറി   അവഗണിക്കുകയായിരുന്നു .ദുരന്ത മേഖലകളിൽ  പ്രവർത്തിച്ചുവന്ന Rtd . ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ദിനചന്ദ്രൻ  ൻ്റെ പരാതി  അധികൃതർ അവഗണിച്ചതായും തുടർ നടപടികൾ കൈക്കൊണ്ടില്ല എന്നും പരാതിയുണ്ട് ആയതിനാൽ  നിയമ നടപടി സ്വീകരിക്കുമെന്ന്  ദിനചന്ദ്രനും  കുടുംബവും  പറയുന്നു .

Post a Comment

Previous Post Next Post