o തെരുവുനായ ശല്യം രൂക്ഷം പരിഹാര നടപടി വേണം:സമന്വയ റെസിഡൻസ്
Latest News


 

തെരുവുനായ ശല്യം രൂക്ഷം പരിഹാര നടപടി വേണം:സമന്വയ റെസിഡൻസ്

 തെരുവുനായ ശല്യം രൂക്ഷം പരിഹാര നടപടി വേണം:സമന്വയ റെസിഡൻസ്



ചാലക്കര പോളി ടെക്കനിക്ക്, ഗ്യാസ് ഗോഡൗൺ, വയൽ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കയാണ്. കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങൾ ഭീതിയിലാണുള്ളത്. മാത്രമല്ല ഈ പ്രദേശങ്ങളിൽ റോഡിൻ്റെ ഇരുവശങ്ങളിലും കുറ്റിച്ചെടികൾ തഴച്ചു വളർന്നതിനാൽ കാൽ നടയാത്ര ദുഷ്ക്കരമായിരിക്കയാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.ആയതിനാൽ ശല്യക്കാരായ തെരുവുനായ്ക്കളെ ഇല്ലാതാക്കുന്നതിനും റോഡിന്റെ ഇരുവശവും വൃത്തിയാക്കി സുഗമമായ യാത്രയ്ക്ക് അവസരമൊരുക്കണമെന്ന് ചാലക്കര റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മാഹി മുൻസിപ്പൽ കമ്മീഷണർക്ക് നിവേദനം നൽകി.

Post a Comment

Previous Post Next Post