o മാഹി അഴിമുഖത്ത് അപകട ഭീഷണി ഉയർത്തുന്ന ജങ്കാർ ഉടൻ നീക്കം ചെയ്യണം - കാരായി രാജൻ എംഎൽഎ
Latest News


 

മാഹി അഴിമുഖത്ത് അപകട ഭീഷണി ഉയർത്തുന്ന ജങ്കാർ ഉടൻ നീക്കം ചെയ്യണം - കാരായി രാജൻ എംഎൽഎ



 *മാഹി അഴിമുഖത്ത് അപകട ഭീഷണി ഉയർത്തുന്ന ജങ്കാർ ഉടൻ നീക്കം ചെയ്യണം - കാരായി രാജൻ എംഎൽഎ* 



മയ്യഴിപ്പുഴയിലെ അഴിമുഖത്ത് കടലിൽ താഴ്ന്ന ജങ്കാർ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി കാരായി രാജൻ എംഎൽഎ ചർച്ച നടത്തി. ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയറുമായി ബന്ധപ്പെടുകയും അഴിമുഖത്ത് കടലിൽ കൂടി പോകുന്ന ബോട്ടുകൾക്കും മത്സ്യബന്ധന വള്ളങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്ന ജങ്കാർ അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് വന്ന ബോട്ട് കടലിൽ വച്ച് ജങ്കാറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. തലശ്ശേരി മാഹി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനി കൊണ്ടുവന്ന ജങ്കാർ ആണ് പിന്നീട് ഒഴുക്കിൽപ്പെട്ട് മയ്യഴിപ്പുഴയിലൂടെ അഴിമുഖത്ത് എത്തുകയും കടലിൽ മുങ്ങി താഴുകയും ചെയ്തത്. മയ്യഴിപ്പുഴയുടെ അഴിമുഖത്ത് ആഴം കുറവായതിനാൽ ജങ്കാർ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.

Post a Comment

Previous Post Next Post