*കോൺഗ്രസ്സ് നേതാവ് കെ.കെ.സത്യനാഥ് അനുസ്മരണം നടത്തി*
മാഹി ബ്ലോക്ക് കോൺഗ്രസ്സ് മുൻ സിക്രട്ടറിയും പന്തക്കലിലെ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കെ. സത്യനാഥിന്റെ 14ാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ
കെ.കെ.വത്സൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു, കെ.പി.സി.സി മെമ്പർ വി.രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ കെ.മോഹനൻ, പി.പി.വിനോദ്, സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, ശോഭ,പി.ടി.സി, കെ.വി.ഹരീന്ദ്രൻ, കെ.വി.മോഹനൻ, വി.പി.സുഗേഷ്
സംസാരിച്ചു.

Post a Comment