*
ചമ്പാട് പട്ടാപ്പകൽ സാധനം വാങ്ങാനെന്ന വ്യാജേന വ്യാപാരിയെ കബളിപ്പിച്ച് ബൈക്ക് യാത്രികൻ പണം കവർന്നു.*
താഴെ ചമ്പാട് മനേക്കര റോഡ് ബസ് സ്റ്റോപ്പിന് സമീപത്തെ വ്യാപാരിയായ സജീവന്റെ കീർത്തി സ്റ്റോറിലാണ് രണ്ടരയോടെ കവർച്ച നടന്നത്. പൾസർ ബൈക്കിൽ മാസ്ക്ക് ധരിച്ചെത്തിയ യുവാവ് 2 കിലോ വെല്ലവും, 3 കിലോ ഉള്ളിയും ആവശ്യപ്പെടുകയായിരുന്നു. സജീവൻ സാധനങ്ങളെടുക്കാനായി മാറിയപ്പോൾ മേശവലിപ്പിന് പുറത്തുണ്ടായിരുന്ന 2500 രൂപ കവരുകയായിരുന്നു. യുവാവ് എന്തോ എടുത്ത് കീശയിൽ വയ്ക്കുന്നത് കണ്ട സജീവൻ ഓടിയെത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതറിയുന്നത്. ബൈക്ക് യാത്രക്കാരനെ തടയുമ്പോഴേക്കും യുവാവ് ബൈക്കിൽ കയറി സ്ഥലം വിട്ടിരുന്നു. മിൽമ പാൽ വണ്ടി വരുമ്പോൾ അവർക്ക് നൽകാനായി മേശപ്പുറത്ത് വച്ച പണമാണ് നഷ്ടമായത്. പാനൂർ പോലീസിൽ പരാതി നൽകി.

Post a Comment