o പ്രോജക്ട് ഓഫീസ് ഉദ്ഘാടനവും വിദ്യാ മൈത്രി വിജയാദരവും
Latest News


 

പ്രോജക്ട് ഓഫീസ് ഉദ്ഘാടനവും വിദ്യാ മൈത്രി വിജയാദരവും

 പ്രോജക്ട് ഓഫീസ് ഉദ്ഘാടനവും വിദ്യാ മൈത്രി വിജയാദരവും.



പള്ളൂർ : സബർമതി ട്രസ്റ്റിന്റെ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം മാഹി എം. എൽ. എൽ. അഡ്വ. ടി അശോക് കുമാർ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മൂന്നങ്ങാടിയിലെ രോഹിണിയമ്മ ആർക്കേഡിൽ വച്ച് നിർവ്വഹിക്കുമെന്ന് 

ട്രസ്റ്റ് വൈസ് ചെയർമാൻ ആഷാലത പി പി പറഞ്ഞു. ട്രസ്സ് ചെയർമാൻ ഡോ മഹേഷ്‌ പള്ളൂരിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പന്ത്രണ്ടാം വാർഡ്‌ മുൻ  കൗൺസിലർ വടക്കൻ ജനാർദ്ദനൻ,  ഭാരതീയ ജനതാ പാർട്ടി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ കെ, മാഹി മഹിളാ കോൺഗ്രസ് സംസ്ഥാന  ജന.സെക്രട്ടറി  അഷിത ബഷീർ, നിടുംമ്പ്രം ശ്രീ നാരായണ സാംസ്കാരിക കേന്ദ്രം സെക്രട്ടറി പ്രദീപ്‌ കുമാർ, പള്ളൂർ തേജസ്‌ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഒ.ഷൈനി ഷൈജിത്ത്, മൂന്നങ്ങാടി പുലരി സാംസ്കാരിക കേന്ദ്രം സെക്രട്ടറി വിജേഷ് ടി എന്നിവർ സന്നിഹിതരായിരിക്കും.  വിക്സിത് ഭാരത്‌ യൂത്ത് പാർലിമെന്റിൽ മാഹിയെ പ്രതിനിധീക്കരിച്ച ചാലക്കരയിലെ വീണാധരി ധഞ്ജിത്ത്, കുസാറ്റ് എൻട്രസ് പരീക്ഷാ വിജയി കെവിൻ അച്ചുത് ടി പി, പ്ലസ് ടു പരീക്ഷയിൽ വിവിധ സ്ട്രീമുകളിലായി ഒന്നും രണ്ടും സ്ഥാനം നേടിയ മാഹിയിലെ വിദ്യാർത്ഥികൾ, എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷ വിജയിച്ച ഭിന്നശേഷിക്കാർ, സിംഗിൾ പാരന്റിന്റെ മക്കൾ, സബർമതി ട്രസ്റ്റ് അംഗങ്ങളുടെ മക്കൾ എന്നിവരെയും കലാ രംഗത്ത് മികച്ച പ്രകടനത്തെ മുൻനിർത്തി മാഹിയിലെ ശ്രീ കുറുമ്പ ടീമിനെയും ആദരിക്കും.

ലോക വയോജന ചൂഷണ വിരുദ്ധ ബോധ വതക്കരണ ദിനത്തിടനുബന്ധിച്ച്, ഏരീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ നടത്തിയ വിദ്യാമൈത്രി മത്സര വിജയികൾക്കുള്ള സമ്മാന ദാനവും പരിപാടിയോടനുബന്ധിച്ച് നടക്കുന്നതാണ്.

Post a Comment

Previous Post Next Post