കോയ്യോട്ട്തെരു ശ്രീ മഹാഗണപതിക്ഷേത്രം പ്രതിഷ്ഠാദിനം 6ന്
മാഹി: കോയ്യോട്ട്തെരു ശ്രീ മഹാഗണപതി
ക്ഷേത്രത്തിലെ വാർഷിക പ്രതിഷ്ഠാദിനം 6-ന് തിങ്കളാഴ്ച) വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ 5 മണിക്ക് നടതുറക്കലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മലർനിവേദ്യം, ഗണപതിഹോമം, നവകകലശ പൂജ, നവകകലശാഭിഷേകം, ഉഷഃപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് പ്രസാദസദ്യ (അന്നദാനം) ഒരുക്കിയിട്ടുണ്ട്. തുടർന്ന് മധ്യാഹ്നപൂജയും പകൽവിളക്ക് അടിയന്തിരവും നടക്കും.
വൈകിട്ട് 3 മണിക്ക് തേങ്ങമുട്ട്, തുടർന്ന് ശീവേലി എഴുന്നള്ളത്ത്, വൈകിട്ട് 5.30-ന് പ്രസാദവിതരണം, 6.30-ന് ദീപാരാധന എന്നിവയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

Post a Comment