.
സ്നേഹാദരം 2026 സംഘടിപ്പിച്ചു
മാഹി : . ചൂടിക്കൊട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ പത്താംതരം, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സ്നേഹാദരം 2026 സംഘടിപ്പിച്ചു
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് പരിപാടി ഉദ്ഘാടനം ചെയ്തു . മാഹി മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ പി പി വിനോദൻ അധ്യക്ഷനായി. മാഹിമുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യ ഭാഷണം നടത്തി. സത്യൻ കേളോത്ത്,നളിനി ചാത്തു കല്ലാട്ട് പ്രേമൻ, അജയൻ പൂഴിയിൽ, കെ എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.മുഹമ്മദ് സർഫാസ്,ഷിജിൻ കെ.ടി,കെ എം പവിത്രൻ,വിനോദ് പുഴയിൽ ഒ.പി ശ്രീകാന്ത്, ബാബു എ പി, സന്ദീപ് പുത്തലം എന്നിവർ നേതൃത്വം നൽകി.

Post a Comment