o *പി. എം. ശ്രീ. മാഹി കേന്ദ്രീയ വിദ്യാലയത്തിൽ 'ഫിഫ ഫാൻ ഫിയെസ്റ്റാ 2026' സംഘടിപ്പിച്ചു!*
Latest News


 

*പി. എം. ശ്രീ. മാഹി കേന്ദ്രീയ വിദ്യാലയത്തിൽ 'ഫിഫ ഫാൻ ഫിയെസ്റ്റാ 2026' സംഘടിപ്പിച്ചു!*

 *പി. എം. ശ്രീ. മാഹി കേന്ദ്രീയ വിദ്യാലയത്തിൽ 'ഫിഫ ഫാൻ ഫിയെസ്റ്റാ 2026' സംഘടിപ്പിച്ചു!*



മാഹി:പി. എം. ശ്രീ. കേന്ദ്രിയ വിദ്യാലയത്തിൽ സ്‌കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഫിഫാ ഫാൻ ഫിയെസ്റ്റാ 2026' കുട്ടികൾക്ക് വേറിട്ട അനുഭവമായി.


കാൽപന്ത് കളിയോടുള്ള താല്പര്യം ഉണർത്തി  കുട്ടികളിൽ ലോക സാഹോദര്യ ബോധവും കായിക വിനോദങ്ങളിൽ അഭിരുചിയും ഉണ്ടാക്കിയെടുക്കക എന്ന ലക്ഷ്യത്തോടെയാണ് 

ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ പരിപാടി സംഘടിപ്പിച്ചത്.


 പ്രിൻസിപ്പാൾ എൻ. ഗിനീഷ് കുമാർ പെനാൽറ്റി കിക്കെടുത്ത് ഫിഫ ഫാൻ ഫിയെസ്റ്റ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലോകകപ്പ് മാതൃക അനാച്ഛാദനം ചെയ്തു.


മുതിർന്ന അധ്യാപിക കെ.സുഷമ അധ്യക്ഷയായി,

എം. മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു.


വിവിധ ക്ലാസ്സ് വിഭാഗങ്ങളിലായി

ഹൗസടിസ്ഥാനത്തിൽ കുട്ടികൾക്കും പ്രത്യേകമായി സ്റ്റാഫിനും  സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് ആവേശം  നിറഞ്ഞതായി.


ജൂനിയർ സിനിയർ വിഭാഗങ്ങളിലെ പെൺകുട്ടികൾ അവതരിപ്പിച്ച ഫ്ലാഗ് ഡാൻസും ലോകകപ്പ് ഫ്ലാഷ് മോബും ഫിഫ ഫാൻ ഫിയെസ്റ്റക്ക് മാറ്റേറ്റി.


കായികാധ്യാപകൻ കെ .അജ്മലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി കുട്ടികളുടെയും അധ്യാപകരുടെയും  ജീവനക്കാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


ഷൂട്ടൗട്ട് മത്സരത്തിൽ സ്റ്റാഫ് (പുരുഷ) വിഭാഗത്തിൽ  എൻ.ഗിനീഷ് കുമാർ(പ്രിൻസിപ്പാൾ) ഒന്നാം സ്ഥാനവും

 എസ്. സുമനേഷ് രണ്ടാം സ്ഥാനവും 

വി.രാമചന്ദ്രൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


വനിതാ വിഭാത്തിൽ

റീഷ രാജൻ, ധന്യ ജിതിൻ, അനഘ പ്രദീപ് എന്നീവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


കുട്ടികൾക്കായി ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ

സീനിയർ വിഭാഗം (പെൺകുട്ടികൾ) അശോക ഹൗസും രാമൻ ഹൗസും സംയുക്ത ജേതാക്കളായി.


 ആൺ കുട്ടികളുടെ വിഭാഗത്തിൽ ടാഗോർ ഹൗസ് വിജയിച്ചു.


മൻഹ ഫാത്തിമ, ഷാനിക എന്നിവർ അവതാരകരായി.


ലോകേഷ് കുമാവത്. ജഗദീഷ് മിശ്ര, സുഹൈൽ അക്തർ,അൻജുൻ ചന്ദ്രൻ, ശ്രീഹരി, അനഘ, സൗരഭ് ശുക്ല തുടങ്ങിയവർ നേതൃത്വം നല്കി.


വിദ്യാലയ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണ് 'ഫിഫ ഫാൻ ഫിയെസ്റ്റ 2026' കുട്ടികൾക്ക് സമ്മാനിച്ചത്.

Post a Comment

Previous Post Next Post