o SHVR അവാർഡിൽ GLPS ചെമ്പ്രയ്ക്ക് ഇരട്ട നേട്ടം: റീജിയണൽ, സ്റ്റേറ്റ് തല വിജയം
Latest News


 

SHVR അവാർഡിൽ GLPS ചെമ്പ്രയ്ക്ക് ഇരട്ട നേട്ടം: റീജിയണൽ, സ്റ്റേറ്റ് തല വിജയം

 SHVR അവാർഡിൽ GLPS ചെമ്പ്രയ്ക്ക് ഇരട്ട നേട്ടം: റീജിയണൽ, സ്റ്റേറ്റ് തല വിജയം



ചെമ്പ്ര: സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നടന്ന SHVR അവാർഡിൽ GLPS ചെമ്പ്ര സ്കൂൾ റീജിയണൽ തലത്തിലും സംസ്ഥാന തലത്തിലും വിജയിയായി.  


വിദ്യാർത്ഥികളുടെ സമഗ്ര വികസനം, നൂതന പഠന പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 


സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സിന്ധു. എ. വി, സ്കൂൾ ലീഡർ ആയിരുന്ന നേദ്യ. ബി യും ചേർന്ന്  റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ. അങ്കിത് കുമാർIAS ൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.'ഇത് അദ്ധ്യാപകരുടെയും,അനധ്യാപകരുടെയും, കുട്ടികളുടെയും, SMC അംഗങ്ങളുടെയും, കൂട്ടായ പരിശ്രമത്തിന്റെ അംഗീകരമാണ്.ദേശീയതലത്തിൽ കൂടി സ്കൂളിന്റെ പേര് എത്തിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', 

ശ്രീമതി സിന്ധു. എ. വി പ്രതികരിച്ചു.

Post a Comment

Previous Post Next Post