ഇളനീരാട്ടം: ആച്ചുകുളങ്ങര മഠത്തിൽ മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടത്തി
പാറാൽ: ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ ജഗന്നാഥ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന ഇളനീരാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടത്തി. വ്രതാനുഷ്ഠാനങ്ങളോടെ 45 പേരാണ് മുക്കിച്ചനയിൽ പങ്കെടുത്തത്. ഞായറാഴ്ച വൈകുന്നേരം ഇളനീർ കാവുകളുമായി ഇവർ ജഗന്നാഥ ക്ഷേത്രത്തിലെത്തി രാത്രി നടക്കുന്ന ഇളനീരാട്ടത്തിൽ പങ്കെടുക്കും. മുക്കിച്ചന ചടങ്ങിന് ടി.എൻ.സുരേഷ് ബാബു, രവീന്ദ്രൻ കുനിയിൽ, സന്തോഷ് കൊയിലത്ത്, കെ.സി. രാജേഷ്, കെ. സന്തീഷ്, ഷിനോജ് മുല്ലോളി, സതീശൻ അനശ്വര, ഷൈനേഷ് വിപഞ്ചിക എന്നിവർ നേതൃത്വം നൽകി. പുന്നോൽ ശ്രീനാരായണ മഠത്തിലും മുക്കിച്ചന പ്രാർഥനാ ചടങ്ങ് നടത്തി.

Post a Comment